Monday, September 8, 2008

കാത്തിരിപ്പ്‌..

"ഹലോ.."

"മിസ്‌ നിയ യുടെ വീടല്ലേ.."

"അതെ.."

"മിസ്‌ നിയ ഉണ്ടോ അവിടെ?"

"ഉണ്ടല്ലോ.. 2 seconds വെയ്റ്റ്‌ ചെയ്യുമോ.."

(2 seconds അല്ല.. 2 കൊല്ലം വെയ്റ്റ്‌ ചെയതല്ലേ...)

ആ പിന്നെ..
നിങ്ങള്‍ പറഞ്ഞ പേരിനു ഒരു ചെറിയ മാറ്റം ഉണ്ട്‌..

"മിസ്‌ അല്ല.. മിസിസ്‌.."

"എന്താ.."

ഒന്നു വിയര്‍ത്തോ.. !!

"ള്ളേ.. ള്ളേ..."

"കുട്ടിയെ ഞാന്‍ പിടിക്കാം.. ഫോണ്‍ എടുക്ക്‌... "

"ഹലോ... ആരാ...?? ?
"ഹലോ... "

"കട്ടായി എന്നു തോന്നുന്നു..."
"ആരാ വിളിച്ചത്‌ .."
"അറിയില്ല.. മിസ്‌ നിയ ഉണ്ടോ എന്നു ചോദിച്ചു.."

കുട്ടിയെ കയ്യിലെടുത്തു കൊണ്ടു ആലോചിച്ചു..

"ആരായിരിക്കും...?? "

Wednesday, May 14, 2008

തോളിലെ കുഞ്ഞ്‌

എഴുതികൊണ്ടിരുന്ന ബുക്ക്‌ മടക്കി വെച്ച്‌ അയാള്‍ അവളെ ചീത്ത പരഞ്ഞു. കുട്ടിയെ കരയിപ്പിക്കാതെ..കുട്ടി തോളത്തു കിടന്നു കരയുകയായിരുന്നു. എഴുതുന്നതു ഇനി എപ്പോള്‍ മുഴുമിപ്പിക്കും? നാളെ കൊടുക്കാം എന്നു പറഞ്ഞതാണല്ലോ.. പത്രധിപരുടെ വായിലുള്ളത്‌ ഇനി കേള്‍ക്കണം.. മരത്തിന്റെ കസേര ഒന്നു ഇളകി. അല്‍പ്പ്പം ചെരിഞ്ഞ്‌ ആയാസപ്പെട്ട്‌ പുറകിലേക്കു ഒന്നു നോക്കി. മൂത്തവള്‍ കട്ടിലില്‍ ചാരി വായിക്കുകയാണ്‍. ഇളയവള്‍ എന്നും അമ്മയുടെ തോളത്താണു. എന്തിനാ അവളെ എപ്പോഴും തോളത്ത്‌ വെച്ചു നടക്കനത്‌? ഇളയവള്‍ ജനിച്ചതു മുതല്‍ ഭാര്യക്കു ഒരു തരം പേടിയാണു. എപ്പോഴും കുട്ടി തോളത്തു തന്നെയായിരിക്കും.തേങ്ങി കറങ്ങുന്ന ഫാനിനു കീഴില്‍ അവള്‍ വിയര്‍ത്തു കുളിച്ചിരിക്കുന്നു. കുട്ടിയുടെ നെറ്റിയില്‍ ചോര പൊടിഞ്ഞു ചുറ്റിയ ശീല ചുവന്നിരുന്നു. നോക്കി നില്‍ക്കേ അകലം അകലം കൂടുകയണു എന്നു മനസ്സിലായപ്പോള്‍ മുഖം തിരിച്ചു. എഴുതുവാന്‍ പേന എടുക്കവേ കൈ മുറിഞ്ഞു. കടലാസില്‍ രക്തം പരന്നു.. നീല രക്തം....