Saturday, July 4, 2009

Lalettan's Cricket team for IPL 2010. City Crickaters

taml³em , {]nbZÀi³ Iq«psI«v C\n {In¡äv cwKt¯çw..

tIcf¯në C\n Hê IPL Sow kzv´w..

city cricketers F¶ t]cn Hê {In¡äv ¢_v XpS§m³ Cu kq¸À Iq«p sI«v BtemNnçì.
ASp¯ sImÃs¯
IPL T20 SqÀ®aân ]s¦Sp¡m³ BCCI ¡v At]£ \ÂInbn«p­v..

Akns\
brand ambassador B¡ëw tI{µa{´n iin Xcqcns\ sNbÀam³ B¡mëw {iaw XpS§nbn«p­v.

taml³emepw {]nbëw tImtfPn ]Tn¨p sIm­ncnç¶ kab¯p Ifn¨ tem¡Â ¢_nsâ t]cmé knän {In¡tägvkv..

IqSpX hnhc§Ä Cu t»mKn \nì ew`yamé..


emte«sâ
IPL Sow. . knän {In¡tägvkv..
http://citycricketers.wordpress.com

Monday, September 8, 2008

കാത്തിരിപ്പ്‌..

"ഹലോ.."

"മിസ്‌ നിയ യുടെ വീടല്ലേ.."

"അതെ.."

"മിസ്‌ നിയ ഉണ്ടോ അവിടെ?"

"ഉണ്ടല്ലോ.. 2 seconds വെയ്റ്റ്‌ ചെയ്യുമോ.."

(2 seconds അല്ല.. 2 കൊല്ലം വെയ്റ്റ്‌ ചെയതല്ലേ...)

ആ പിന്നെ..
നിങ്ങള്‍ പറഞ്ഞ പേരിനു ഒരു ചെറിയ മാറ്റം ഉണ്ട്‌..

"മിസ്‌ അല്ല.. മിസിസ്‌.."

"എന്താ.."

ഒന്നു വിയര്‍ത്തോ.. !!

"ള്ളേ.. ള്ളേ..."

"കുട്ടിയെ ഞാന്‍ പിടിക്കാം.. ഫോണ്‍ എടുക്ക്‌... "

"ഹലോ... ആരാ...?? ?
"ഹലോ... "

"കട്ടായി എന്നു തോന്നുന്നു..."
"ആരാ വിളിച്ചത്‌ .."
"അറിയില്ല.. മിസ്‌ നിയ ഉണ്ടോ എന്നു ചോദിച്ചു.."

കുട്ടിയെ കയ്യിലെടുത്തു കൊണ്ടു ആലോചിച്ചു..

"ആരായിരിക്കും...?? "

Wednesday, May 14, 2008

തോളിലെ കുഞ്ഞ്‌

എഴുതികൊണ്ടിരുന്ന ബുക്ക്‌ മടക്കി വെച്ച്‌ അയാള്‍ അവളെ ചീത്ത പരഞ്ഞു. കുട്ടിയെ കരയിപ്പിക്കാതെ..കുട്ടി തോളത്തു കിടന്നു കരയുകയായിരുന്നു. എഴുതുന്നതു ഇനി എപ്പോള്‍ മുഴുമിപ്പിക്കും? നാളെ കൊടുക്കാം എന്നു പറഞ്ഞതാണല്ലോ.. പത്രധിപരുടെ വായിലുള്ളത്‌ ഇനി കേള്‍ക്കണം.. മരത്തിന്റെ കസേര ഒന്നു ഇളകി. അല്‍പ്പ്പം ചെരിഞ്ഞ്‌ ആയാസപ്പെട്ട്‌ പുറകിലേക്കു ഒന്നു നോക്കി. മൂത്തവള്‍ കട്ടിലില്‍ ചാരി വായിക്കുകയാണ്‍. ഇളയവള്‍ എന്നും അമ്മയുടെ തോളത്താണു. എന്തിനാ അവളെ എപ്പോഴും തോളത്ത്‌ വെച്ചു നടക്കനത്‌? ഇളയവള്‍ ജനിച്ചതു മുതല്‍ ഭാര്യക്കു ഒരു തരം പേടിയാണു. എപ്പോഴും കുട്ടി തോളത്തു തന്നെയായിരിക്കും.തേങ്ങി കറങ്ങുന്ന ഫാനിനു കീഴില്‍ അവള്‍ വിയര്‍ത്തു കുളിച്ചിരിക്കുന്നു. കുട്ടിയുടെ നെറ്റിയില്‍ ചോര പൊടിഞ്ഞു ചുറ്റിയ ശീല ചുവന്നിരുന്നു. നോക്കി നില്‍ക്കേ അകലം അകലം കൂടുകയണു എന്നു മനസ്സിലായപ്പോള്‍ മുഖം തിരിച്ചു. എഴുതുവാന്‍ പേന എടുക്കവേ കൈ മുറിഞ്ഞു. കടലാസില്‍ രക്തം പരന്നു.. നീല രക്തം....

Tuesday, December 18, 2007

ഹൃദയം

അവള്‍ക്ക്‌ ഞാന്‍ എന്റെ ഹൃദയം കൊടുത്തു..
അവള്‍ എന്നോടു പറഞ്ഞു..
"നീ ഒരു ഹൃദയം ഇല്ലാത്തവനാണു.... "

Tuesday, November 13, 2007

ഗുരു...

ചിന്തകള്‍ക്കു ഭാരം അനുഭവപെടാന്‍ തൊന്നി തുടങ്ങിയപ്പൊഴാണു ബ്ലൊഗിലേക്ക്‌ ഊന്നിയത്‌ എന്നു എന്റെ ഒരു സുഹ്രുത്ത്‌ പറഞ്ഞു. എങ്കില്‍ എനിക്കും എന്തു കൊണ്ടു ആയിക്കൂടാ എന്നു ഞാന്‍ ചിന്തിച്ചു.
"സുഹ്രുത്തേ എപ്പോഴാനു ചിന്തകള്‍ക്കു ഭാരം അനുഭവപ്പെടുന്നത്‌? "എനിക്കു അറിയാന്‍ ആഗ്രഹം ഉണ്ടായിരുന്ന്."അത്‌.. "..അവന്റെ വാക്കുകളില്‍ അത്മവിശ്വിസത്തിന്റെ ഒളിച്ചോട്ടം !! എനിക്കു നിരാശയായി.. പ്രൊചോദനത്തിന്റെ ഒരു സ്ഫുരണം എങ്കിലും കിട്ടുമെന്നു വിചാരിച്ചു ഞാന്‍ എന്റെ ബ്ലൊഗ്‌ ഗുരു വിന്റെ മുന്‍പില്‍ തപസ്സിരുന്നു.."നീ എഴുത്‌.. എന്നാലേ നിനക്കു മനസ്സിലാകു.."
എന്താണു ചിന്തയുടെ ഭാരം എന്നു എനിക്കു മനസ്സിലായി തുടങ്ങി.. "ഗുരുവേ.. എന്നെ അനുഗ്രഹിക്കൂ.."
പെരുന്തച്ചന്‍ വാണിരുന്ന മണ്ണിനെ തൊഴുത്‌ ഇറങ്ങി... ഞാനും ഒരു ബ്ലൊഗ്ഗര്‍ ആയി....